കൊച്ചി– വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ വലിയ രീതിയിലുള്ള തലമുറമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് 50 ശതമാനം സീറ്റുകൾ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന് കരുത്തുറ്റ രണ്ടാംനിര, മൂന്നാംനിര നേതൃത്വമുണ്ടെന്നും അതിനാൽ ഈ മാറ്റം സുഗമമായി നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുകൂല സാഹചര്യമുണ്ടായിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപ്പിഴകൾ കാരണം മുൻപ് പല സീറ്റുകളും പാർട്ടിക്ക് നഷ്ടമായിട്ടുണ്ട്. പലതവണ തോറ്റവർ സമ്മർദ്ദതന്ത്രങ്ങളിലൂടെ വീണ്ടും മത്സരിക്കുന്നത് എൽഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം ഇത്തവണ അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.



