ജിദ്ദ: ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിന് അൽമനാറാത്ത് ഡിസ്ട്രിക്ടിലെ 174 വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭക്കു കീഴിലെ ഉമ്മുസലം ബലദിയ പൊളിച്ചുനീക്കി.
നഗരത്തിൽ ദൃശ്യവികലത ചെറുക്കാനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും സൂഖുകൾ വ്യവസ്ഥാപിതമാക്കാനും നിയമ വിരുദ്ധ വ്യാപാര പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും നഗരസഭ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്. പൊളിച്ചുനീക്കിയ വ്യാപാര സ്ഥാപനങ്ങളിൽ ഭൂരിഭാഗവം തകര ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര നിർമിച്ചവയാണ്. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ ക്രമരഹിതമായ രീതികളിലും അനുചിതമായ ചുറ്റുപാടുകളിലുമാണ് ഇവിടങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് ജിദ്ദ നഗരസഭ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group