ബഗ്ദാദ് – ഇറാഖിലെ കതായിബ് ഹിസ്ബുല്ലയുടെ നേതാവായ അഹ്‌മദ് അല്‍ഹമീദാവിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ വിദേശ മന്ത്രാലയം ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. യു.എസ് നയതന്ത്ര കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍, അമേരിക്കന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോകല്‍, നിരപരാധികളായ ഇറാഖി സിവിലിയന്മാരെ കൊലപ്പെടുത്തല്‍ എന്നിവക്ക് ഉത്തരവാദിയായ കതായിബ് ഹിസ്ബുല്ലയെ അഹ്‌മദ് അല്‍ഹമീദാവി നയിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ പറഞ്ഞു.
അഹ്‌മദ് അല്‍ഹമീദാവിയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ, ദയവായി ഞങ്ങളുടെ ടോർ ഹോട്ട്ലൈൻ വഴിയോ സിഗ്നൽ വഴി സന്ദേശമായോ ഞങ്ങളെ അറിയിക്കുക. നിങ്ങൾ നൽകുന്ന ഇത്തരം വിവരങ്ങൾക്ക് പാരിതോഷികം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാം പ്രസ്താവനയിലൂടെ വ്യക്തമാക്കി.



