തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ മലപ്പുറം സ്വദേശിയായ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദാ(39)ണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കമ്പിവടി കൊണ്ട് മർദ്ദിച്ച് മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പ്രതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group