പാലക്കാട്– അട്ടപ്പാടിയില്‍ യുവാവിനെ വിവസ്ത്രനാക്കി മര്‍ദിച്ചെന്ന് പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തിന്റെ മുന്നില്‍ ചാടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പിക്കപ്പ് വാനിലെത്തിയ ആളുകള്‍ ഒരു മണിക്കോറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് ആരോപണം. മെയ് 24നായിരുന്നു സംഭവം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും കുടുംബം ആരോപിച്ചു.
അതേ സമയം മദ്യ ലഹരിയിലായിരുന്ന ഷിബു തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് പിക്കപ്പ് വാഹനത്തിന്റെ ഉടമകള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നും ചില്ല് തകര്‍ന്നെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് വാഹന ഉടമയുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
