ആലപ്പുഴ: കൊമ്മാടിയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മകനെ പോലീസ് തിരയുന്നു. കുടുംബവഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമായ വിവരം.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു.
തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group