തിരുവനന്തപുരം: പാറശാല കിണറ്റുമുക്കിൽ വീട്ടിനുള്ളിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളിയായ സെൽവരാജ് (44), യൂട്യൂബറായ പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സെൽവരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിൽ പഠനാനന്തരം ജോലി ചെയ്യുന്ന മകൻ സേതു ഇന്നലെ രാത്രി വീട്ടിൽ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകൾ തുറന്ന നിലയിലുമായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാറശാല പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group