തിരൂർ– മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയ ഇവരുടെ മൃതദേഹം ഫയർഫോഴ്‌സ് സ്ഥലത്തെത്തി പുറത്തെടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. യുവതിയുടെ ഉമ്മ നാല് മാസം മുമ്പ് മരിച്ചതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



