കൊണ്ടോട്ടി:കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വയനാട് സ്വദേശിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 14നായിരുന്നു സംഭവത്തിനാസ്പദമായ സംഭവം. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ പുളിക്കല്‍ ഭാഗത്ത് വെച്ചാണ് പ്രതി യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. വയനാട് ചുണ്ടേല്‍ സ്വദേശിയായ വിനീത് കുമാര്‍ (44)നെയാണ് ഇന്ന് കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയനാട് ഇയാളെ കാഴിക്കോട്ടുനിന്ന് പിടികൂടിയത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







