തിരുവനന്തപുരം – മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും ഗുരുതര ആരോപണവുമായി യുവതി. വിവാഹ അഭ്യർത്ഥന നടത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ആദ്യം വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും പിന്നീട് പിന്മാറി എന്നാണ് യുവതി 24 ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ പുറത്ത് താമസിക്കുന്ന യുവതിക്ക് ആദ്യം ഇൻസ്റ്റഗ്രാം വഴി മെസ്സേജ് അയക്കുകയും പിന്നീട് നമ്പർ വാങ്ങുകയും ചെയ്യുകയായിരുന്നു രാഹുൽ. തുടർന്ന് ടെലഗ്രാമിലൂടെ മെസ്സേജ് അയക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. അടുത്ത ദിവസം മെസ്സേജുകൾ ഡിലീറ്റ് ആകുന്ന തരത്തിൽ ടൈമർ സെറ്റാക്കിയാണ് മെസ്സേജ് അയച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.
വിവാഹ അഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും യുവതി ചൂണ്ടിക്കാട്ടി . ഇതിനെ പറ്റി ചോദിച്ചപ്പോൾ എനിക്ക് താല്പര്യമില്ല സമ്മർദ്ദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യും എന്നായിരുന്നു രാഹുലിന്റെ മറുപടി. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ I DON’T CARE.. WHO CARE’S മറുപടിയെന്നും യുവതി വെളിപ്പെടുത്തി.
ഇരകള്‍ ഏറെയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യുവതി 24നോട് അറിയിച്ചു.