കാസർക്കോട്: ബോവിക്കാനത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച് കോടതിയിലെ പി.എ ജാഫറിന്റെ ഭാര്യ അലീമ(35) യെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അലീമയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുള്ളതായും ബന്ധുക്കൾ പ്രതികരിച്ചു.
മരണത്തിന് പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. സംഭവം നടന്ന രാത്രിയും വഴക്കുണ്ടായെന്നാണ് പോലീസിൽനിന്ന് ലഭിച്ച വിവരം. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞ് ആ നിമിഷം തന്നെ വീട്ടിലെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. അഞ്ചു മക്കളുണ്ട്. നാസിയ, അംന, സഫ്ന, ഷിഫാന, സഫാന എന്നിവരാണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group