കണ്ണൂര്‍– കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആണ് സുഹൃത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഭര്‍ത്തൃമതിയായ യുവതിയുടെ ആത്മഹത്യക്ക് ശേഷ് ഒളിവില്‍ പോയ റഹീസിനെ പോലീസ് അന്യേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരായത്. മയ്യില്‍ സ്വദേശിയായ സുഹൃത്ത് റഹീസിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. ഇയാള്‍ക്കെതിരെ റസീനയുടെ മാതാവ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
മകളുടെ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും ലൈംഗീമായി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തെന്നും മാതാവ് ആരോപിച്ചു. സാമ്പത്തികമായ ആരോപണം കുടുംബത്തിന് ഉണ്ടെങ്കില്‍ പോലീസ് അന്യേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിധിന് രാജ് വ്യക്തമാക്കിയിരുന്നു.
അതേ സമയം യുവതിയുടെ മരണത്തിന് കാരണം ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി. ആണ്‍സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു ബൈക്കുകളില്‍ എത്തിയ പ്രതികള്‍ മോശമായി സംസാരിച്ചെന്നും തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കുറിപ്പില്‍ വ്യക്തമാണ്. ഞായറാഴ് വൈകിട്ട് കായലോട് സംഭവിച്ച കാര്യത്തില്‍ പോലീസിന് കുറച്ചുകൂടി വ്യക്തത നല്കാന് റഹീസിന്റെ മൊഴി സഹായകമാകും. റഹീസിന്റെ ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തതായും സംശയമുണ്ട്.
സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പോലീസ് മനപൂര്‍വം തെറ്റായ കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും