മലപ്പുറം : കീം അലോട്ട്മെന്റിൽ വിദ്യാർത്ഥികളുടെ ഭാവി വെച്ച് അമ്മാനമാടരുതെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. പാണക്കാട് വിദ്യാനഗർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ആരംഭിച്ച വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രതിനിധി സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സംസ്ഥാന കൗൺസിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാടനം നിർവഹിച്ചു. പണ്ഡിതരായ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ഫൈസൽ മൗലവി, ടി കെ നിഷാദ് സലഫി, അർഷദ് അൽ ഹികമി,
സഫ്‌വാൻ ബറാമി, അസ്‌ഹർ ചാലിശ്ശേരി, ഡോ. അബ്ദുല്ല ബാസിൽ സിപി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
മുഹമ്മദ് ശമീൽ മഞ്ചേരി, ശബീബ് മഞ്ചേരി, അബ്ദുൽ മാജിദ് ചുങ്കത്തറ, നിയാസ് കൂരിയാടൻ, സുഹൈൽ കല്ലായി,ഖാലിദ് വെള്ളില, ഫാഹിം കോട്ടക്കൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.