കോഴിക്കോട് : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ സംസ്ഥാന പ്രസിഡന്റായി പി.എൻ അബ്ദുൽ ലത്തീഫ് മദനിയെ തെരഞ്ഞെടുത്തു. ടി.കെ അഷ്റഫാണ് ജനറൽ സെക്രട്ടറി. ട്രഷറർ ആയി സജാദിനെയും തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന ജനറൽ കൗൺസിലാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ കൗൺസിലിൽ നിന്നും തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്,
പ്രൊഫ. ഹാരിസ് ബിൻ സലീം, പി കെ ശരീഫ് ഏലാങ്കോട് എന്നിവരെയും സെക്രട്ടറിമാരായി നാസർ ബാലുശ്ശേരി,
അബ്ദുൽ മാലിക് സലഫി, സിപി സലീം, ഡോ സി എം ഷാനവാസ് പറവണ്ണ, നബീൽ രണ്ടത്താണി, പി.യു സുഹൈൽ, കെ അബ്ദുല്ല ഫാസിൽ എന്നിവരെയും തെരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



