ധർമ സമരത്തിന് ആഹ്വാനം ചെയ്ത് വിസ്ഡം സ്റ്റുഡന്റ്സ് കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന് ഉജ്ജ്വല സമാപനം
പെരിന്തൽമണ്ണ: സംസ്ഥാനത്തെ അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്കുയർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ കുത്തൊഴുക്ക് ഇല്ലാതാക്കാൻ അതുവഴി സാധിക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
പാഠ പുസ്തകങ്ങളിൽ നിന്നും ഇന്ത്യയുടെ മധ്യകാല ചരിത്ര ഒഴിവാക്കുന്നത് ദേശവിരുദ്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കരിക്കുലത്തിൽ ധാർമിക വിദ്യാഭ്യാസത്തിന് പ്രോൽസാഹനം നൽകേണ്ടത് അനിവാര്യമാണെന്ന് വർത്തമാനകാല സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളിലെ അക്രമ സ്വഭാവങ്ങൾക്ക് അറുതിയാകണമെങ്കിൽ കാമ്പസുകളിൽ ലഹരി വിരുദ്ധ സ്‌ക്വാഡുകൾ സ്ഥിരമാക്കണം. വിദ്യാർഥികളിൽ ആർദ്രതയും സഹാനുഭൂതിയും വളർത്തിയെടുക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. കരിക്കുലങ്ങളിൽ മാനുഷിക ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുകയും മാനവവിരുദ്ധ ആശയങ്ങളെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുകയും വേണം.
ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ സഹായങ്ങളും വർധിപ്പിക്കാനും
സംവരണത്തിലെ പിഴവുകൾ പരിഹരിക്കാനും സർക്കാർ തയ്യാറാകണം. കാമ്പസുകളിൽ ഗവേഷണാത്മക പരിസരം രൂപപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ ധർമസമരത്തിന്റെ ആഹ്വാനവുമായി വിസ്ഡം സ്റ്റുഡന്റ്സ് കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സമാപനം. വിദ്യാര്‍ത്ഥി മഹാ സമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരങ്ങൾ പങ്കെടുത്തു.
സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസര്‍ ബുജൈദി അല്‍ അനസി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ആധ്യക്ഷ്യം വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, നജീബ് കാന്തപുരം എം.എല്‍.എ., മുൻ എം.എൽ.എ. വി.ടി. ബൽറാം, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, ജനറൽ സെക്രട്ടറി ടി. കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അര്‍ശദ് അല്‍ഹികമി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ശമീല്‍, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹാരിസ് ബിന്‍ സലീം, ഡോ. സി.പി. അബ്ദുല്ല ബാസില്‍, ഡോ. ഷഹബാസ് കെ. അബ്ബാസ്, സഫ്‌വാൻ ബറാമി അല്‍ഹികമി എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന വൈജ്ഞാനിക സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറര്‍ കെ. മുഹമ്മദ് ഷബീബ് ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ്, നാസര്‍ ബാലുശ്ശേരി, അബ്ദുല്‍ മാലിക് സലഫി, സി.പി. സലീം, സുജൈദ് പാണ്ടിക്കാട്, പി.ഒ. ഫസീഹ്, അസ്ഹര്‍ ചാലിശ്ശേരി, നിയാസ് കൂരിയാടന്‍, അഷ്റഫ് അല്‍ഹികമി, മുഷ്താഖ് അല്‍ ഹികമി, അംജദ് മദനി, ഷാഫി അല്‍ഹികമി, അബ്ദുറഹ്‌മാന്‍ ചുങ്കത്തറ എന്നിവര്‍ പ്രഭാഷണം നടത്തി.