കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ ദാരുണമായി കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നി അക്രമിച്ചത്. കാട്ടുപന്നിയുടെ കുത്തേറ്റ് ദേഹമാസകലം മുറിവേറ്റ ശ്രീധരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്കു മാറ്റി. ജനസാന്ദ്രത കൂടിയ പാനൂര്‍ മേഖലയില്‍ കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യത്തെ കുറിച്ച് നാട്ടുകാരുടെ പരാതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group