കൊല്ലം– കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേണുകയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാനുക്കുട്ടന്‍ ഒളിവില്‍. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുറച്ചു നാളുകളായി സംശയത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ അമ്മയും രേണുകയും സാനുക്കുട്ടനും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്രിക കൊണ്ട് രേണുകയെ കഴുത്തിലും വയറിലും ഒന്നിലേറെ തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ രേണുകയെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് കൊണ്ട് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രാമധ്യേയാണ് രേണുക മരിച്ചത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. ഇരുവര്‍ക്കും നാല് മക്കളുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ അന്യേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു.