Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • സമാധാനത്തിനായി കളിക്കുന്നു…ക്രിസ്റ്റ്യാനോ എഴുതി;യുദ്ധം മുറുകുമ്പോള്‍ ട്രംപിനൊരു സ്‌നേഹ സന്ദേശം
    • മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    • കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? രോഗലക്ഷണങ്ങളും മുൻകരുതലും

    deskBy desk15/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – കോഴിക്കോട്ട് മലപ്പുറം സ്വദേശിയായ അഞ്ചു വയസ്സുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ എന്താണീ രോഗമെന്നും ലക്ഷണങ്ങളുമെന്ന അന്വേഷണത്തിന് ആരോഗ്യ വിദഗ്ധർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.
    വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
    ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നതിനാൽ വലിയ ആശങ്ക വേണ്ടതില്ല. എന്നാൽ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

    രോഗ ലക്ഷണങ്ങൾ
    രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതിരോധ നടപടികൾ
    കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുന്നതുവഴിയും, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ നീന്തൽ കുളത്തിൽ ഇറങ്ങുന്നതും വെള്ളത്തിൽ കളിക്കുന്നതും വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സമാധാനത്തിനായി കളിക്കുന്നു…ക്രിസ്റ്റ്യാനോ എഴുതി;യുദ്ധം മുറുകുമ്പോള്‍ ട്രംപിനൊരു സ്‌നേഹ സന്ദേശം
    18/06/2025
    മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    18/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    18/06/2025
    കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    18/06/2025
    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.