Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 12
    Breaking:
    • സൗദി അറേബ്യയിൽ പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ: ഫ്രഷേഴ്‌സും ജൂനിയർ ജീവനക്കാരും അറിയേണ്ട കാര്യങ്ങൾ
    • ‘നിതിൻ രാജ് ജാതി’ പുസ്തകം പ്രകാശനം ചെയ്തു
    • സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു
    • മൈത്രി കേരളീയം 2026 ഒക്ടോബര്‍ 30ന്; കര്‍മ്മ പുരസ്‌കാരം മന്ത്രി ഷിബു ബേബി ജോണിന്
    • സ്വാംത ദുരന്തം; ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രി വിട്ടു,മാതാവിന്റെയും നാലു മക്കളുടെയും മൃതദേഹങ്ങള്‍ നാളെ ഖബറടക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫില്‍ വെല്‍ഫയര്‍പാര്‍ട്ടി നേതാവിന് നിയമനം നല്‍കിയത് വിവാദത്തില്‍

    റയാ ഫാത്തിമBy റയാ ഫാത്തിമ11/08/2026 Kerala Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്റ്റാഫില്‍ വെല്‍ഫയര്‍പാര്‍ട്ടി നേതാവിന് നിയമനം നല്‍കിയത് വിവാദത്തില്‍. നിലവില്‍ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ (എസ് ഐ ഒ) മുന്‍ മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റുമായ കെ കെ അഷ്റഫിനെയാണ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഓഫീസ് അറ്റന്‍ഡന്റ് പദവിയിലാണ് അഷ്റഫിന് നിയമനം നല്‍കിയിരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായും അഷ്റഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റാഫില്‍ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ പരസ്യ രംഗത്ത് വരുമ്പോഴാണ് അഷറഫിന്റെ നിയമനം. യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അകത്ത് വന്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളില്‍ നിന്ന് ആരെയും പരിഗണിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഷറഫിന് പാര്‍ട്ടി പ്രധാനമായും കൈകാര്യം ചെയ്യുന്ന വകുപ്പായ വിദ്യഭ്യാസ വകുപ്പില്‍ തന്നെ നിയമനം നല്‍കിയിരിക്കുന്നത്. പോഷക സംഘനകള്‍ നല്‍കിയ പട്ടിക മറികടന്നാണ് മന്ത്രിമാരുടെ പേഴസണല്‍ സ്റ്റാഫിലേക്ക് നിയമനം നടന്നത് പാര്‍ട്ടിയില്‍ തന്നെ ഏറെ വിവാദമായിരിക്കുകയാണ്. വിദ്യഭ്യാസ വകുപ്പില്‍ എം എസ് എഫ് നല്‍കിയ പട്ടികയില്‍ നിന്നും ഒരാളെയും നിയമിക്കാതെ ജമാഅത്ത് ഇസ്്‌ലാമിയുടെ വിദ്യാര്‍ഥി നേതാവായിരുന്ന ആള്‍ക്ക് നിയമനം നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിക്കുകയാണ്. അഷറഫിന്റെ നിയമനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഷെരീഫ് പരസ്യമായി രംഗത്ത് വന്നു. അധികാര കസേരയില്‍ എത്തിയപ്പോള്‍, സമരവഴിയില്‍ കേസുകളില്‍ അകപ്പെട്ട പ്രവര്‍ത്തകരെ മറന്ന് ജമാഅത്തെ ഇസ്ലാമി നേതാവിനെ കൂടെ കൂട്ടുകായാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് ഷെരീഫ് ഫെയ്‌സ് ബുക്ക് പേജിലൂടെ വിമര്‍ശിച്ചു.

    എന്‍ സി ഷെരീഫിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അധികാരം ആരുടെയും സ്വകാര്യ സ്വത്തല്ല. അത് പ്രവര്‍ത്തകരുടെ സമരചരിത്രത്തിന്റെ കൂടി ഫലമാണ്.സമരകാലത്ത് പ്രവര്‍ത്തകരെ വേണം,
    അധികാരകാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്റ്റാഫില്‍ നിയമനം നല്‍കാന്‍ കൊണ്ടോട്ടിയില്‍ നിന്ന് ജമാഅത്തെ ഇസ്ലാമി നേതാവിനെ വേണം.
    അധികാരത്തിലേക്ക് വഴിതുറന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിയര്‍പ്പും സമരവുമായിരുന്നു. എന്നാല്‍ അധികാര കസേരയില്‍ എത്തിയപ്പോള്‍, സമരവഴിയില്‍ കേസുകളില്‍ അകപ്പെട്ട പ്രവര്‍ത്തകരെ മറന്ന് മറ്റുള്ളവര്‍ക്കായി വാതിലുകള്‍ തുറക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്.
    പത്ത് വര്‍ഷം തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചവരുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളിലും ധര്‍ണകളിലും ലാത്തിച്ചാര്‍ജുകളിലും കേസുകളിലും അറസ്റ്റുകളിലും അകപ്പെട്ടിട്ടും പാര്‍ട്ടിക്കൊപ്പം നിന്നവരുണ്ട്. ജയിലില്‍ കിടന്നവരുണ്ട്. അധികാരം അകലെയായിരുന്ന കാലത്ത് കൊടിപിടിച്ച കൈകള്‍ക്ക് അതിന്റെ വില അറിയാം.
    പ്രിയപ്പെട്ട നേതാക്കളെ,
    ഭരണം വന്നിട്ടും സമരക്കേസില്‍ പ്രതിയാക്കാന്‍ പ്രവര്‍ത്തകരുടെ പേര് തേടി കൊണ്ടോട്ടി പോലീസ് ഇന്നും വിളിക്കുന്നുണ്ട്. അപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി ജമാഅത്തെ ഇസ്ലാമി നേതാവിനെ കൂടെ കൂട്ടുന്നത്.
    എന്‍.സി ഷെരീഫ്
    (മുതുവല്ലൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Education Minister muslim laegue n shamsudheen personal staff
    Latest News
    സൗദി അറേബ്യയിൽ പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ: ഫ്രഷേഴ്‌സും ജൂനിയർ ജീവനക്കാരും അറിയേണ്ട കാര്യങ്ങൾ
    12/08/2026
    ‘നിതിൻ രാജ് ജാതി’ പുസ്തകം പ്രകാശനം ചെയ്തു
    11/08/2026
    സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു
    11/08/2026
    മൈത്രി കേരളീയം 2026 ഒക്ടോബര്‍ 30ന്; കര്‍മ്മ പുരസ്‌കാരം മന്ത്രി ഷിബു ബേബി ജോണിന്
    11/08/2026
    സ്വാംത ദുരന്തം; ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രി വിട്ടു,മാതാവിന്റെയും നാലു മക്കളുടെയും മൃതദേഹങ്ങള്‍ നാളെ ഖബറടക്കും
    11/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.