Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 8
    Breaking:
    • രണ്ട് വര്‍ഷത്തിനിടെ സൗദി ഇറക്കുമതി ചെയ്തത് 19 ലക്ഷത്തിലേറെ വാഹനങ്ങള്‍, മുന്നില്‍ ചൈനീസ് വാഹനങ്ങള്‍
    • ഇറാന്‍, ഇറാഖ്, സിറിയ വ്യോമമേഖലകള്‍ അടച്ചു
    • ഇറാനില്‍ സൈനിക, പെട്രോകെമിക്കല്‍ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ആക്രമണം
    • ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
    • അൽ-ഖർജിൽ അടിയന്തിര സാഹചര്യം ഒഴിഞ്ഞു; പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വന്യജീവി ആക്രമണം തുടരുന്നു; വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വയനാട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടിൽ നാളെ ഹർത്താൽ. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.
    അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ ഇന്ന് നടന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.

    കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചിരുന്നു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    രണ്ട് വര്‍ഷത്തിനിടെ സൗദി ഇറക്കുമതി ചെയ്തത് 19 ലക്ഷത്തിലേറെ വാഹനങ്ങള്‍, മുന്നില്‍ ചൈനീസ് വാഹനങ്ങള്‍
    08/06/2026
    ഇറാന്‍, ഇറാഖ്, സിറിയ വ്യോമമേഖലകള്‍ അടച്ചു
    08/06/2026
    ഇറാനില്‍ സൈനിക, പെട്രോകെമിക്കല്‍ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ആക്രമണം
    08/06/2026
    ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
    08/06/2026
    അൽ-ഖർജിൽ അടിയന്തിര സാഹചര്യം ഒഴിഞ്ഞു; പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
    08/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version