കൊച്ചി: പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. ‘ഇസ്ലാം: ലളിതം, സുന്ദരം’ എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കളമശ്ശേരി സംറ ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന കലോത്സവ സനദ് ദാന സമ്മേളനത്തിൽ 1062 വാഫി, വഫിയ്യ പണ്ഡിതരെ വൈജ്ഞാനിക ലോകത്തിന് സമർപ്പിച്ചു. ക്യൂ ഫോർ ടുമാറോ, പാനൽ ഡിസ്കഷൻ, വനിതാ സമ്മേളനം, ഫിഖ്ഹ് സെമിനാർ തുടങ്ങി വ്യത്യസ്ത സെഷനുകളിൽ രണ്ട് ദിവസങ്ങളിലായി നീണ്ടുനിന്ന സമ്മേളനത്തിനാണ് പരിസമാപ്തിയായത്. സമ്മേളനത്തിൽ വാഫി അലുംനിയുടെ പരിശീലന വിഭാഗമായ എസ്.ഇ.എമ്മിൻ്റെ കീഴിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നേടിയ 63 ട്രൈനർമാരുടെ സമർപ്പണത്തിന് സദസ്സ് സാക്ഷിയായി.
വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സമ്മേളനം സി.ഐ.സി പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, റഷീദ് അലി ശിഹാബ് തങ്ങൾ, പി.എസ്.എച്ച് തങ്ങൾ പരപ്പനങ്ങാടി, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവർ വാഫി പഠനം പൂർത്തിയാക്കിയ 662 വിദ്യാർത്ഥികൾക്ക് സനദ് ദാനം നടത്തി. മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലികുട്ടി, അഡ്വ. ഹാരിസ് ബീരാൻ എം.പി ,ഹൈബി ഈഡൻ എം.പി ,കെ.എം ഷാജി എന്നിവർ പ്രഭാഷണം നടത്തി. സി.ഐ.സി ജോയിൻ്റ് സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട് പ്രമേയ പ്രഭാഷണം നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, വി കെ ഇബ്രാഹിം കുഞ്ഞ്, ടി.എ അഹമ്മദ് കബീർ, അഡ്വ. മുഹമ്മദ് ഷാ, കെ.കെ അഹമ്മദ് ഹാജി വയനാട്, ഹബീബുള്ള ഫൈസി പള്ളിപ്പുറം സംസാരിച്ചു.
ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, ജാഫർ ശരീഫ് വാഫി, ഹുസൈൻ ഹാജി കോമ്പാറ, അസീസ് ഹാജി പുത്തഞ്ചിറ, അബ്ദുറഹ്മാൻ ഹാജി തനാരി, ഹംസ മാസ്റ്റർ അകലാട്, കുഞ്ഞാമു ഫൈസി താനൂർ, മമ്മിക്കുട്ടി ബാഖവി പല്ലാർ, മുഹമ്മദ് കുട്ടി ഫൈസി മഞ്ഞപ്പെട്ടി, മുഹമ്മദ് ദാരിമി വാളക്കുളം, അബ്ദുൽ ഖാദർ മൗലവി മൂവാറ്റുപുഴ, അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, മീരാൻ മൗലവി, മുഹമ്മദ് ബഖവി കാട്ടാമ്പിള്ളി, സിപിഎ റസാഖ് ഫൈസി പറമ്പായി, മജീദ് വാഫി കോടിയൂറ, ഡോ. അലി ഹുസൈൻ വാഫി, പി വി അഹമ്മദ് സാജു, അബ്ദുറഹീം വി എ, അഡ്വ. അഹമദ് കബീർ, ഡോ. യൂസഫ് അൽ അസ്ഹരി, അബ്ദുള്ള ഫൈസി കൊടശ്ശേരി, അബ്ദുറഹ്മാൻ ഫൈസി കിഴിശ്ശേരി, അബ്ദുള്ള ഫൈസി അമാനത്ത്, അബ്ദുൽ ഹഖ് ഹൈതമി മുടിക്കോട്, കെ എ സിദ്ദീഖ്, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, അഡ്വ. സുൽഫിക്കർ സലാം, മുഹമ്മദ് ഷിയാസ്, അഡ്വ. ഷിബുമീരാൻ, അഹമ്മദ് മൂപ്പൻ, കെ ടി ആസാദ്, കെ.എസ്.എ തങ്ങൾ, മുസ്തഫ മാസ്റ്റർ കൊപ്പം, പി എ സലാം അത്താണിക്കൽ,ഡോ. ജലീൽ വാഫി ചേലക്കാട്, ഡോ. അയ്യൂബ് വാഫി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഷറഫുദ്ദീൻ മാസ്റ്റർ മടവൂർ, നൂർ ഫൈസി ആനക്കര അബ്ദുൽ ഖാദർ ഹാജി പല്ലാർ, ഖാലിദ് ബാഖവി, ഖാലിദ് തിരുനാവായ, മുസ്തഫ വാഫി അബുദാബി, അൻവർ സാദിഖ് വാഫി, അഹമ്മദ് നൂർ മൗലവി, സുലൈമാൻ മൗലവി, നദീർ ബാഖവി, മുഹമ്മദ് മാനാത്ത്, അഡ്വ. ശരീഫ് മരക്കാർ, മൂസ മൗലവി, വിപിഎ ഫരീദുദ്ദീൻ മൗലവി, അഡ്വ വികെ ബീരാൻ, അഡ്വ. പി കെ മുഹമ്മദ് ഷാഫി, ഹാഫിസ് അബ്ദു ഷുക്കൂർ, നൗഫൽ റഊഫ് വാഫി, അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ് മാടോത്ത്, ബാവ ഹാജി, ടി എസ് അബൂബക്കർ, എംകെഎ ലത്തീഫ്, കരീം പാടത്തക്കര, ഫായിസ് വാഫി നാട്ടുകൽ, അലി കാമ്പായി, സലാം ബ്ലാങ്ങാട്, സവാദ് വാഫി കൊളത്തൂർ, അബ്ദുൽ കരീം, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.
സി.ഐ.സി വർക്കിംഗ് സെക്രട്ടറി ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി സ്വാഗതവും ശഫീഖ് വാഫി കാട്ടുമുണ്ട നന്ദിയും പറഞ്ഞു.
പി.ജി കലോത്സവത്തിൽ ജേതാക്കളായ വാഫി കാമ്പസ് കാളികാവ് , എ സോൺ ജേതാക്കളായ ബാഫഖി വാഫി കോളേജ് വളവന്നൂർ, ബി സോൺ ജേതാക്കളായ പി.എം.എസ്.എ വാഫി കോളേജ് കാട്ടിലങ്ങാടി എന്നീ സ്ഥാപനങ്ങൾക്ക് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ട്രോഫി വിതരണം ചെയ്തു.
തംഹീദിയ്യ വിഭാഗം കലാപ്രതിഭകളായി മുഹമ്മദ് സിയാദിനേയും, മുസവ്വിർ ജയ്ഹൂനെയും പി.ജി വിഭാഗത്തിൽ മുഹമ്മദ് ബാസിലിനെയും തെരഞ്ഞെടുത്തു. തംഹീദിയ്യ വിഭാഗം സർഗ്ഗ പ്രതിഭയായി ഹിഷാമിനെയും ഇഷ്തിയാഖ് സവാദിനേയും ആലിയ വിഭാഗത്തിൽ സിയാദ് കെ.പിയെയും നബ്ഹാനെയും പി.ജി വിഭാഗത്തിൽ ഫാഹിസ് വെട്ടിച്ചിറയേയും തെരഞ്ഞെടുത്തു.
ഖത്തർ വാഫി അലുംനി ഏർപ്പെടുത്തിയ അഞ്ചാമത് വാഫി എഫിഷ്യൻസി അവാർഡ് സി.ഐ.സി പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹിം ഫൈസിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.
രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഫിഖ്ഹ് സെമിനാർ, ക്യൂ ഫോർ ടുമാറോ, പാനൽ ഡിസ്കഷൻ എന്നിവ സംഘടിപ്പിക്കപ്പെട്ടു. വിവിധ സോൺ കലോത്സവങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ പ്രദർശനവും നടന്നു. ഇൻഷുറൻസിന്റെ ഇസ്ലാമിക വീക്ഷണങ്ങൾ ചർച്ച ചെയ്ത ഫിഖ്ഹ് സെമിനാറിൽ ഡോ. ലുക്മാൻ വാഫി ഫൈസി അൽ അസ്ഹരി, ഡോ. സലാഹുദ്ദീൻ വാഫി കാടേരി, റഷീദ് വാഫി പൂക്കൊളത്തൂർ, എന്നിവർ വിഷയാവതരണം നടത്തി. അബ്ദുസ്സലാം ഫൈസി എടപ്പാൾ മോഡറേറ്റ് ചെയ്തു. മതം, ധാർമികത എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന പാനൽ ഡിസ്കഷനിൽ അജ്നാസ് വാഫി വൈത്തിരി, യാസീൻ വാഫി വിളയിൽ കാളികാവ് വാഫി ക്യാമ്പസ് വിദ്യാർത്ഥികളായ അദ്നാൻ യാസീൻ അമ്പലപ്പുഴ, സഹദ് കാലടി എന്നിവർ പങ്കെടുത്തു.