തിരുവന്തപുരം– വോട്ടു ചെയ്യുന്നത് ഇടതുപക്ഷ സ്ഥാനാർഥിക്ക്, എന്നാൽ ലൈറ്റ് തെളിയുന്നത് ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ. കേരളത്തിൽ ഒന്നാംഘട്ട പോളിങ് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാർഡ് സെന്റ് ആൽബർട്ട് എൽ.പി സ്കൂളിലെ ബൂത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്.
ജില്ലാപഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർഥിക്ക് വോട്ടുചെയ്യുമ്പോൾ ലൈറ്റ് തെളിഞ്ഞത് ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയായിരുന്നു. ഇടതുപക്ഷ പ്രവർത്തകർ പോളിങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. വോട്ടുകൾ രേഖപ്പെടുത്തിയതിന് 84 ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഒന്നരമണിക്കൂറോളം പോളിംഗ് നിർത്തിവെച്ചു.
മുമ്പ് വോട്ട് ചെയ്തവർക്ക് റീ പോളിംഗിന് അവസരം നൽകണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ശേഷം സ്ഥാനാർഥി ബൂത്ത് ഏജന്റ് സി. സുരേഷ് പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകുകയും ചെയ്തു.



