Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ഫോട്ടോഗ്രാഫിയിലെ ഇതിഹാസം രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾ
    • ‘വിഷു പൊലിക 2026’ പയസ്വിനി അബുദാബി വിഷു ആഘോഷിച്ചു
    • ഒമാനിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്നയാൾ പിടിയിൽ; 10,000 റിയാലിലധികം മൂല്യമുള്ള ആഭരണങ്ങൾ മോഷ്ടിച്ചു
    • യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ ലഹരിച്ചെടി വളർത്തി; വിദ്യാർത്ഥി ദുബൈയിൽ പിടിയിൽ
    • യുഎഇയിൽ ചൂട് കൂടും; വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ദയവുചെയ്ത് മറക്കണം, പൊറുക്കണം, കവിതാമോഷണത്തിൽ മാപ്പുമായി വി.കെ ശ്രീരാമൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ- കവി ടി.പി വിനോദിന്റെ വിവർത്തനം സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിൽ മാപ്പുമായി നടൻ വി.കെ ശ്രീരാമൻ. മന്ദാക്രാന്ത സെന്നിന്റ കവിതാ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ സ്വന്തം വാളിൽ പ്രസിദ്ധീകരിക്കുകയും അതിന്റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരമാണെന്നും ശ്രീരാമൻ പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് മാപ്പ്.
    ഇക്കാര്യം എന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നു മെഴുതുന്നില്ല. അപരാധമാണത്. അതിൽ എന്റെ ഖേദം ഞാൻ താങ്കളെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതും ആണ്. താങ്കൾ അത് സ്വീകരിച്ചതായായി താങ്കളുടെ പോസ്റ്റിനു താഴെ എഴുതി. തുടർന്ന് അത് (മാറ്റങ്ങൾ വരുത്തിയത്) ഞാൻ ഡീലീറ്റ് ചെയ്യുകയും ചെയ്തു.
    ഒരു പ്രോഗ്രാമിന്റെ സംഘാടനത്തിരക്കിലായ കാരണം ഇതിനൊക്കെ ചിലപ്പോൾ അല്പം താമസം നേരിട്ടുവെന്നതും നേരാണ്. പിന്നെ മാൾട്ടിയെക്കൊണ്ട് അതേപ്പറ്റി പറയിച്ചു എന്നത് താങ്കളെ വീണ്ടും ക്ഷുഭിതനാക്കി. ഏതാണ്ട് രണ്ടു വർഷമായി മാൾട്ടിയെ ഞാൻ തെരുവോരത്തു നിന്ന് എടുത്തു കൊണ്ടുവന്നിട്ട്.
    വന്നതു മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ്. ഈ വിഷയത്തിൽ മാത്രം സംസാരിക്കാൻ കൂട്ടിക്കൊണ്ടു വന്ന ഒരു ‘നായ ‘ അല്ല. റഫീക്ക് അഹമ്മദ് എന്ന ഒരു കവിയോടും മാൾട്ടി സംസാരിച്ചിട്ടുണ്ട്.
    എന്തായാലും ഞാൻ പറഞ്ഞു നീട്ടുന്നില്ല. ഒരിക്കൽ കൂടി പറയുന്നു. മന്ദാക്രാന്തസെന്നിന്റെ കവിതയുടെ നിനക്കു നീന്താനറിയാമോ എന്ന അങ്ങയുടെ വിവർത്തനം മാറ്റങ്ങളോടെ ടി.പി വിനോദ് എന്ന അങ്ങയുടെ പേരു വെക്കാതെ എന്റെ എഫ്.ബി വാളിൽ പതിച്ചത് തെറ്റായിപ്പോയി.
    ഞാൻ അതിൽ നിർവ്യാജം ഖേദിക്കുന്നു. കവിതയുടെ വിശാലമായ ലോകത്ത് സ്വന്തമായ അടയാളമുള്ള താങ്കൾക്കു മന: പ്രയാസമുണ്ടാക്കുന്ന പ്രവൃത്തി എന്നിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നു. ദയവുചെയ്ത് മറക്കണം. പൊറുക്കണം. വി.കെ ശ്രീരാമൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Tp vinod VK Sreeraman
    Latest News
    ഫോട്ടോഗ്രാഫിയിലെ ഇതിഹാസം രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾ
    26/04/2026
    ‘വിഷു പൊലിക 2026’ പയസ്വിനി അബുദാബി വിഷു ആഘോഷിച്ചു
    26/04/2026
    ഒമാനിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്നയാൾ പിടിയിൽ; 10,000 റിയാലിലധികം മൂല്യമുള്ള ആഭരണങ്ങൾ മോഷ്ടിച്ചു
    26/04/2026
    യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ ലഹരിച്ചെടി വളർത്തി; വിദ്യാർത്ഥി ദുബൈയിൽ പിടിയിൽ
    26/04/2026
    യുഎഇയിൽ ചൂട് കൂടും; വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.