മലപ്പുറം: ചെറിയ പെരുന്നാളും വിഷുവും സമന്വയിക്കുന്ന ആഘോഷ വേള ആഹ്ലാദപ്രദമാക്കാൻ സവിശേഷമായ ഒരു സംഗീത നിശക്ക് മലപ്പുറത്ത് വേദിയൊരുങ്ങുന്നു.
സംഗീതത്തെ സ്നേഹിക്കുന്ന, പാടാൻ സർഗശേഷിയുള്ള എല്ലാവർക്കും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ എപ്രിൽ 14 ഞായറാഴ്ച്ച മലപ്പുറം ടൗൺ ഹാളിന് മുൻവശത്തെ തുറന്ന വേദിയിൽ ഗായകർക്ക് അവസരമൊരുക്കും.
പ്രൊഫഷണലായ ഗായകരേക്കാൾ സാധാരക്കാരായ പാട്ടുകാർക്കായിരിക്കും പ്രാമുഖ്യം നൽകുക. കരോക്കേ സംവിധാനം ഉപയോഗിച്ച് ഗാനം ആലപിക്കാൻ ആഗ്രഹിക്കുന്നവർ ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ടൗൺ ഹാളിൽ എത്തണം.
മലപ്പുറം ജില്ലാ കലക്ടർ ശ്രീ.വി.ആർ വിനോദ് സർഗ സംഗമം ഉദ്ഘാടനം ചെയ്യും. മലപ്പുറത്തിൻ്റെ സംഗീത – സാംസ്കാരിക പാരമ്പര്യത്തെ നെഞ്ചേറ്റിയ കിളിയമണ്ണിൽ ഫസൽ ആദ്ധ്യക്ഷത വഹിക്കും
ഉത്സവ രാവുകളെ സംഗീതത്തിലൂടെ അർത്ഥപൂർണമാക്കാൻ രൂപീകരിച്ച മലപ്പുറത്തെ സംഗീതപ്രേമികളുടെ കൂട്ടായ്മയാണ് സംഗീതനിശ ഒരുക്കുന്നത്. വിവരങ്ങൾക്ക് സംഗീത പരിപാടിയുടെ കോർഡിനേറ്റർ പ്രമോദിനെ 9074401108 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.