കൊച്ചി – പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ സി പി എം ടിക്കറ്റില്‍ വിജയിച്ച വാഴൂര്‍ സോമന് എം എല്‍ എയ്ക്ക് അനുകൂല വിധി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. എതിര് സ്ഥാനാര്‍ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസാണ് ഹര്‍ജി നല്‍കിയിരുന്നത്. വാഴൂര്‍ സോമന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂര്‍ണമെന്നായിരുന്നു ആരോപണം. എന്നാല്‍ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂര്‍ സോമന് കോടതിയില്‍ സ്വീകരിച്ച നിലപാട്. വിധി നിര്‍ഭാഗ്യകരമെന്ന് ഹരജിക്കാരന് സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.