Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അഫാന് മാനസിക പ്രശ്‌നങ്ങളില്ല; കൂട്ടക്കൊല നടത്തിയത് പൂർണബോധത്തോടെയെന്ന് മെഡിക്കൽ ബോർഡ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയത്. ശാരീരിക പ്രശ്‌നങ്ങൾ മാറിയാൽ രണ്ടുദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് അഫാനുള്ളത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡിസ്ചാർജ് ചെയ്താലുടൻ ജയിലിലേക്ക് മാറ്റും. തുടർന്ന് രണ്ട് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാമ്പത്തിക ബാദ്ധ്യത തന്നെയാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് അഫാൻ പൊലീസിനോട് ആവർത്തിച്ചത്. താൻ ഒറ്റയ്‌ക്ക് മരിച്ചാൽ അനുജനും അമ്മയ്‌ക്കും ആരും ഉണ്ടാകില്ല. അവർ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്‌ക്കാകും. അവളെ ഒറ്റയ്‌ക്ക് ഉപേക്ഷിച്ചുപോകാൻ മനസു വന്നില്ല. വലിയ ഉപ്പയും ഭാര്യയും ഉമ്മുമ്മയും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് മനസിലാക്കി സഹായിച്ചില്ല. അതിനാൽ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് ഇയാൾ വീണ്ടും മൊഴി നൽകിയത്. സംഭവദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായി വ്യക്തമായി. എന്നാൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

    ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അഫാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘തട്ടത്തുമലയിൽ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അനുജനെ തലയ്ക്കടിച്ച് കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളർന്നുപോയി. അല്ലെങ്കിൽ അവരേയും കൊല്ലുമായിരുന്നു’ എന്നാണ് അഫാന്റെ വെളിപ്പെടുത്തൽ. മെഡ‌ിക്കൽ കോളേജ് ആശുപത്രിയിൽ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധൻ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    21/03/2026
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.