തിരുവനന്തപുരം- വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിലാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. പൂജപ്പുര ജയിലിൽ കഴിയുന്ന അഫാൻ ശുചിമുറിയിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ജയിൽ ഉദ്യോഗസ്ഥൻ ഫോൺ വന്നപ്പോൾ എടുക്കാൻ പോയ സമയത്തായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. പരിക്കേറ്റ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. അപകട നില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തിലാണ് അഫാൻ കഴിയുന്നത്. നേരത്തെ അനിയനെയും തന്റെ കാമുകിയെയും പിതൃസഹോദരനെയും ഭാര്യയെയും അടക്കം കൊലപ്പെടുത്തിയ അഫാൻ ഈ ഹീനകൃത്യത്തിന് ശേഷവും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.