മലപ്പുറം- ആനക്കയം പാലിയേറ്റീവ് ക്ലിനിക്കിൻ്റെ മൂന്നാമത് ഹോം കെയർ യൂണിറ്റിന് ജിദ്ദ ആനക്കയം പാലിയേറ്റീവ് കമ്മറ്റി സ്പോൺസർ ചെയ്ത വാഹനം കൈമാറി. മുമ്പും ജിദ്ദാ കമ്മറ്റി വാഹനം നൽകിയിരുന്നു. ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ടി. അനീസ് മാസ്റ്റർ, കമ്മറ്റി അംഗങ്ങളായ കെ.വി. മുഹമ്മദാലി, എ.പി. അഷ്റഫ്, പി.സുബൈർ, കെ.പി.ടി. അൻവർ, നജീബ്, കെ.എം. അനീസ് , വി.ടി. അലി, കെ. മുസ്തഫ, ജിദ്ദാ കമ്മറ്റിയെ പ്രതിനിധീകരിച്ചു സഹീർ ഇരുമ്പുഴി, മജീദ് ചിറ്റത്തു പാറ , കെ.എം. ഗഫൂർ, സി.എ. ഷുക്കൂർ, സി.കെ. ഇസ്ഹാഖ്, എ. വഹാബ് എന്നിവർ പ്രസംഗിച്ചു. റഷീദ് മന്നിയിൽ നന്ദി പറഞ്ഞു. പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൺവീനർ എം.ജി പ്രവീൺ കമ്മ്യൂണിറ്റി വളണ്ടിയർമാർക്ക് ക്ലാസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group