തിരുവനന്തപുരം – എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതുപോലെ പറയാന്‍ സി പി എമ്മിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അങ്ങനെ പറയാന്‍ സി പി എമ്മിന് മുട്ട് വിറയ്ക്കുമെന്നും സതീശന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ ആക്ഷേപത്തിലും സതീശന് പ്രതികരിച്ചു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗുള്ളത് കേരളത്തില്‍ മാത്രമല്ല. കോണ്‍ഗ്രസും ലീഗും തമ്മില്‍ നാല് പതിറ്റാണ്ടായുള്ള ബന്ധമാണ്. മുഖ്യമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചു. സ്മൃതി ഇറാനിക്കും മുഖ്യമന്ത്രിയ്ക്കും ഒരേ സ്വരമാണ്. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമായും ശ്രമിക്കുന്നത്. ഇത് ബി ജെ പിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും വി ഡി സതീശന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group