Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    • എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    • മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    • 1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    • മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    മുഖ്യമന്ത്രിക്ക് ബി.ജെ.പിക്ക് ഇല്ലാത്ത അസ്വസ്ഥത – പ്രതിപക്ഷ നേതാവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സി പി എം പ്രവർത്തകരുടെ കൊലയ്ക്ക് നേതൃത്വം നല്കിയ ആർ.എസ്.എസ് നേതാവിനെ കണ്ണൂരിൽ പിണറായി വിജയൻ സി പി എമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചേപ്പോൾ ബാബരി മസ്ജിദ് രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമൊക്കെ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസിൽനിന്ന് ആരെങ്കിലും ബി ജെ പിയിൽ ചേർന്നാൽ അതിൽ സന്തോഷിക്കുകയും കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്യുന്ന സി പി എം നേതാക്കൾ, ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് ആളുകൾ വരുമ്പോൾ അസ്വസ്ഥപ്പെടുന്നത് എന്തിനാണെന്നും വി.ഡി സതീശൻ

    കൊച്ചി: ബി.ജെ.പിക്കാർ സി.പി.എമ്മല്ലാത്ത മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

    ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
    കോൺഗ്രസിൽനിന്ന് ആരെങ്കിലും ബി ജെ പിയിൽ ചേർന്നാൽ അതിൽ സന്തോഷിക്കുകയും കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്യുന്ന സി പി എം നേതാക്കൾ, ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് ആളുകൾ വരുമ്പോൾ അസ്വസ്ഥപ്പെടുന്നത് എന്തിനാണ്?

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആർ.എസ്.എസുകാർ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്? ബി ജെ പിയുടെ ശബ്ദവും മുഖവുമായിരുന്ന ഒരാൾ കോൺഗ്രസിൽ ചേർന്നപ്പോൾ ബി ജെ പിക്കില്ലാത്ത പ്രശ്‌നമാണ് സി പി എമ്മിന്. പിണറായി വിജയൻ സാദിഖലി തങ്ങളെ വിമർശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും വി ഡി സതീശൻ ആരോപിച്ചു.

    സി പി എം പ്രവർത്തകരുടെ കൊലയ്ക്ക് നേതൃത്വം നല്കിയ ആർ.എസ്.എസ് നേതാവിനെ കണ്ണൂരിൽ പിണറായി വിജയൻ സി പി എമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചല്ലോ. അപ്പോൾ ബാബരി മസ്ജിദ് രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമൊക്കെ എവിടെപ്പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

    സന്ദീപ് വാര്യർ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റൽ ക്ലിയറാണ് എന്നൊക്കെ ആദ്യമേ സർട്ടിഫിക്കറ്റ് നൽകിയത് സി.പി.എം നേതാക്കളാണ്. അദ്ദേഹം പാർട്ടിയിലേക്ക് വന്നാൽ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെ പറഞ്ഞു. ഇപ്പോൾ, ഞങ്ങളുടെ പാർട്ടിയിൽ ചേരാത്തതിനാൽ ഇയാൾ വലിയ കുഴപ്പക്കാരനാണെന്നാണ് സി.പി.എം നേതാക്കളുടെ കണ്ടുപിടുത്തം.

    മന്ത്രി എം.ബി രാജേഷിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുകയാണ്. സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയതയുടെ കാളിയനാണെന്നാണ് മന്ത്രി രാജേഷിന്റെ ആരോപണം. സി.പി.എമ്മിൽ ചേർന്നിരുന്നെങ്കിലോ? എന്താകുമായിരുന്നു അവകാശവാദങ്ങൾ. നേരത്തെ സന്ദീപിനെ സ്വാഗതം ചെയ്തവരാണ് ഇവരെല്ലാം. മന്ത്രിമാരെല്ലാം ഇഷ്ടിക ബുദ്ധിജീവികളാവുകയാണ്.

    സന്ദീപ് വാര്യരെ ഒരിക്കലും പിന്നിൽ നിർത്തില്ല. സന്ദീപിന്റെ പാർട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകൾ കോൺഗ്രസിലേക്ക് വരുമെന്നും പിണറായിയും സംഘവും മോങ്ങിയിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ ഓർമിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Cpm Pinarayi Vijayan Sandeep warrier VD Satheeshan
    Latest News
    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    02/07/2025
    എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    02/07/2025
    മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    02/07/2025
    1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    02/07/2025
    മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.