(കുറ്റിപ്പുറം) മലപ്പുറം: പ്രമുഖ ഇസ്ലാഹി പണ്ഡിതനും പ്രഭാഷകനും അധ്യാപകനുമായിരുന്ന യു.പി അബ്ദുറഹ്മാൻ മൗലവി (78) അന്തരിച്ചു. മയ്യിത്ത് നമസ്കാരം വൈകീട്ട് മൂന്നിന് ശാന്തിനഗർ ജുമാ മസ്ജിദിലും ഖബറടക്കം നാലിന് അതളൂർ ജുമാമസ്ജിദിലും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നാട്ടിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ മൗലവി ലക്നൗ ദയൂബന്തിൽ പഠിതാവ് ആയിരുന്നു. പഠനശേഷം കരിങ്ങനാട് സലഫിയ്യ കോളേജ്, പുല്ലേപടി ദാറുൽ ഉലൂം അറബിക് കോളേജ്, കുമരനെല്ലൂർ ഇസ്ലാഹിയ അറബിക് കോളജ് അടക്കം പല സ്ഥാപനങ്ങളിലും അധ്യാപകനായി.
ഫാത്തിമയാണ് ഭാര്യ. ആരിഫ് (ഫാറൂഖ് കോളേജ്), റാബിയ (കോക്കൂർ), മുഹമ്മദ് ആസിം (ദുബൈ), മുഹമ്മദ് ആമിർ (കുവൈത്ത്), ഡോ. മുഹമ്മദ് ആബിദ് (അസിസ്റ്റന്റ് പ്രൊഫസർ, ഫാറൂഖ് കോളേജ്) മുഹമ്മദ് ആഷിക് (ജപ്പാൻ) എന്നിവർ മക്കളും കെ.വി മുഹമ്മദ് മൗലവി കോക്കൂർ, ഫാരിഹ, സൈനബ, ഷംല, ഷഫ്ന, ഷാഹിന മരുമക്കളുമാണ്.