കോഴിക്കോട്– സമസ്തയിൽ ഭൂരിഭാഗവും ലീഗ് പ്രവർത്തകരാണെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഞാനും ലീഗ് അനുഭാവിയാണ്, മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷകരാകേണ്ടവരാണ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ലീഗ് അങ്ങനെയായിരുന്നുന്നെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാൻ നീക്കം നടക്കുകയാണെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മുസ്ലിം-ന്യൂനപക്ഷ വിഷയങ്ങളിൽ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും ഉമർ ഫൈസി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group