തിരുവനന്തപുരം – ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ യുടെ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന് യു ഡി എഫ് തീരുമാനം. എസ് ഡി പി ഐ പിന്തുണ തള്ളുന്നുവെന്നും വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള എം എം ഹസ്സനും വ്യക്തമാക്കി. എസ് ഡി പില ഐ പിന്തുണ സ്വീകരിച്ചാല്‍ ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പിന്തുണ സ്വീകരിക്കരുതെന്ന് ഹൈക്കാമാഡ് നിര്‍ദ്ദേശിച്ചതായും അറിയുന്നു.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ് ഡി പിഐ നല്‍കുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാല്‍ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ് ഡി പി ഐ പിന്തുണ സംബന്ധിച്ച നിലപാട് ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എസ് ഡി പ് ഐ പിന്തുണ സ്വീകരിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത ഉയര്‍ന്നിരുന്നു.