കണ്ണൂർ – എയർപിസ്റ്റൾ സഹിതം മലപ്പുറം സ്വദേശികളായ രണ്ട് യൂവാക്കൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി. മലപ്പുറം വാഴക്കാട് ചെറുവട്ടുപുറത്ത് വീട്ടിൽ സി.പി.റഹാൻ(21), ചെറുവായൂരിലെ വെട്ടുവാടിച്ചാലിൽ പുരയിൽ വീട്ടിൽ എം.കെ.ഷഹൽ(20) എന്നിവരെയാണ് പിടികൂടിയത്.
ഇന്ന് രാവിലെ കണ്ണൂർ സ്വാമിമഠം റോഡിൽ ഹോണ്ട ഷോറൂമിന് സമീപംവെച്ചാണ് ഇവർ പട്രോളിംഗ് സംഘത്തിന്റെ പിടിയിലായത്.
ഷഹലിന്റെ അരയിൽ നിന്നും ബംഗളൂരുവിൽ നിർമ്മിച്ച എയർ പിസ്റ്റൾ പിടിച്ചെടുത്തു.
പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്.