പയ്യന്നൂർ – ചീമേനിയിൽ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾ മരിച്ചു.
ചീമേനി കനിയന്തോട്ടെ സുദീപ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച മൂന്ന് മണിയോടെ കളിക്കാൻ പോയ വിദ്യാർഥികളെ വൈകുന്നേരം ആയിട്ടും തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആറുമണിയോടെചെങ്കൽ പണയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാംതരം വിദ്യാർഥികളാണ് ഇരുവരും
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group