Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികളുടെ ഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമെന്ന് കോടതി
    • തട്ടിപ്പ് നടത്തി ‘മരിച്ച’ ശേഷം ഭാര്യയെ ഫോൺ ചെയ്തു; പിടികൂടി പൊലീസ്
    • പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ
    • യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായിലിനെതിരെ കടുത്ത നടപടി; ഭീഷണിയുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    രൂക്ഷ വിമർശങ്ങൾക്കു പിന്നാലെ, കമന്റ് ബോക്‌സ് പൂട്ടി, സഹപ്രവർത്തകൻ നവീന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ കലക്ടർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ അപമാനത്തിന് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന രൂക്ഷമായ വിമർശങ്ങളുടെ പശ്ചാത്തലത്തിൽ, കമന്റ് ബോക്‌സ് പൂട്ടിയാണ് കലക്ടർ കണ്ണൂരിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റിട്ടത്.

    നാട്ടിലേക്ക് ട്രാൻസ്ഫറായി പോകുന്ന എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കലക്ടർ അരുണിന്റെ സാന്നിധ്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കലക്ടർ കേട്ടിരുന്നതാണ് സോഷ്യൽമീഡിയയുടെ പ്രകോപനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കലക്ടർ എടുക്കേണ്ട പണി എടുക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു….നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും. ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരുപക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’ എന്ന തരത്തിലാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വന്ന പ്രതികരണങ്ങൾ.

    ‘സഹപ്രവർത്തകനായ കണ്ണൂർ ജില്ല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ നവീൻ ബാബുവിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം.
    സൗമ്യനായി, ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിൽ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്‌നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിന്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ
    അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നാണ് ജില്ലാ കലക്ടർ എഫ്.ബി പോസ്റ്റിൽ കുറിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    collector fb post kannoor adm naveen babu death
    Latest News
    ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികളുടെ ഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമെന്ന് കോടതി
    20/05/2025
    തട്ടിപ്പ് നടത്തി ‘മരിച്ച’ ശേഷം ഭാര്യയെ ഫോൺ ചെയ്തു; പിടികൂടി പൊലീസ്
    20/05/2025
    പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ
    20/05/2025
    യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായിലിനെതിരെ കടുത്ത നടപടി; ഭീഷണിയുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ
    20/05/2025
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.