തിരുവനന്തപുരം: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ രണ്ട് ബസുകൾക്കിടയിൽ ഞെരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കേരളാ ബാങ്കിലെ ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വച്ച് പ്രൈവറ്റ് ബസിനും കെ എസ് ആർ ടി സി ബസിനും ഇടയിൽ കുടുങ്ങിയാണ് മരണം.
ഉടനെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇരു ബസ് ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായി ഫോർട്ട് പോലീസ് പറഞ്ഞു.
കിഴക്കേകോട്ടയിൽ പഴവങ്ങാടിക്കും നോർത്ത് ബസ് സ്റ്റാന്റിനും ഇടയിലാണ് അപകടമുണ്ടായത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലക്ഷ്യമായി എത്തിയ ബസുകൾക്കിടയിൽ ഉല്ലാസ് കുടുങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group