കൽപ്പറ്റ- വയനാടിൽ ചത്ത നിലയിൽ കണ്ടെത്തിയത് നരഭോജിക്കടുവയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഒൻപത് വയസ് പ്രായമുള്ള പെൺകടുവയാണ് ചത്തത്. പിലാക്കാവ് മൂന്നുറോഡ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഈ മേഖലയിലെ പതിനേഴ് സ്ഥലങ്ങളിലെ ക്യാമറയിൽ ഈ കടുവയുടെ ചിത്രം കണ്ടതായും മന്ത്രി പറഞ്ഞു. പിലാക്കണ്ടിയിലാണ് കടുവയെ കണ്ടെത്തിയത്. പ്രത്യേക ദൗത്യസംഘമാണ് കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസം രാധ എന്ന തൊഴിലാളി സ്ത്രീയെ കടിച്ചുകൊന്ന അതേ കടുവ തന്നെയാണ് ചത്തത് എന്നും മന്ത്രി പറഞ്ഞു. കടുവയുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണവും മുറിവേൽക്കാനുള്ള കാരണവും കണ്ടെത്താനാകൂവെന്നും മറ്റു മേഖലകളിലും ഓപ്പറേഷൻ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group