മലപ്പും– കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് എസ്‌റ്റേറ്റില്‍ വെച്ച് പശുവിനെയാണ് ആക്രമിച്ചത്. ഉടമ പുല്ലങ്കോട് സ്വദേശി നാസര്‍ രക്ഷപ്പെട്ടത് തലനാരിയിഴക്ക്. കാലികളെ മേയ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് കെണിയിലാക്കിയത്. മെയ് 15ന് ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ കടുവ 58ാം ദിവസമാണ് കൂട്ടില്‍ കുടുങ്ങിയത്.
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ നടത്തിയത്. പിടികൂടിയതിന് ശേഷം കടുവയെ കാട്ടിലേക്ക് തുറന്നു വിടരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കടുവയെ കാട്ടിലേക്ക് ഉടന്‍ തുറന്നുവിടില്ലെന്നും വനം വകുപ്പ് സംരക്ഷണയില്‍ സൂക്ഷിക്കുമെന്നും വിദഗ്ദാഭിപ്രായത്തിനു ശേഷം തീരുമാനമെടുക്കം എന്നും മന്ത്ര ശശീന്ദ്രന്‍ നല്‍കിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിച്ചത്.