Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    • സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    • കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    • വിമത എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷനെ സമീപിച്ച് ആം ആദ്മി പാർട്ടി
    • റിയാദില്‍ പിടിച്ചുപറി സംഘങ്ങള്‍ സജീവം; പരാതികള്‍ക്ക് തുടര്‍ച്ചയില്ലാത്തത് മുഖ്യകാരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Image Credits - Asianet News
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ– മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ പരിമിതപ്പെടുത്തി ആചാരപരമായ ചടങ്ങുകളോടെ ഇത്തവണത്തെ തൃശൂർ പൂരം നടന്നു. പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കുടമാറ്റം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെറും 15 മിനിറ്റായി ചുരുക്കി. സാധാരണഗതിയിൽ ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള കുടമാറ്റമാണ്, അപകടത്തിന്റെ 15 മിനിറ്റായി ചുരുക്കിയത്. വൈകിട്ട് ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20-ഓടെ സമാപിച്ചു. ഇത്തവണ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടത്തിയത്.

    അതിരാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരം ഉണർന്നത്. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റിയ എഴുന്നള്ളിപ്പിന് ജിതിൻ കല്ലാറ്റ് മേളപ്രമാണിയായി. തുടർന്ന് പനമുക്കംപിള്ളി ശാസ്താവ് വടക്കുന്നാഥനിലെത്തി. തെട്ടുപിന്നാലെ പെരുമ്പളം ശരത്തിന്റെ മേളപ്രമാണത്തിൽ ഘടകപൂരങ്ങളും പൂരനഗരിയിലെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൂരപ്രേമികൾ ഏറെ കാത്തിരുന്ന ചെമ്പുക്കാവ് ഭഗവതിയുടെ വരവ് ആവേശകരമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ഇത്തവണ തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേകിന്റെ മേളപ്രമാണത്തിൽ കിഴക്കേ നട വഴി വടക്കുന്നാഥനിലെത്തിയ രാമചന്ദ്രൻ തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി.

    ഒൻപത് ആനകളുടെ അകമ്പടിയോടെ പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തിൽ കാരമുക്ക് ഭഗവതിയും വടക്കുന്നാഥനിലെത്തി. ശങ്കരംകുളങ്ങര ഉദയനാണ് ഇതിന് തിടമ്പേറ്റിയത്. തുടർന്ന് ഒൻപത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതിയും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. പാറമേക്കാവ് അർജുനായിരുന്നു ഇതിന്റെ മേളപ്രമാണി. ഇലഞ്ഞിത്തറ മേളത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ആഘോഷങ്ങൾ കുറവായെങ്കിലും ആചാരനിഷ്ഠയോടെ ഇത്തവണത്തെ പൂരം പൂർത്തിയായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    thrissoor pooram
    Latest News
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    26/04/2026
    സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    26/04/2026
    കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    26/04/2026
    വിമത എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷനെ സമീപിച്ച് ആം ആദ്മി പാർട്ടി
    26/04/2026
    റിയാദില്‍ പിടിച്ചുപറി സംഘങ്ങള്‍ സജീവം; പരാതികള്‍ക്ക് തുടര്‍ച്ചയില്ലാത്തത് മുഖ്യകാരണം
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.