കോഴിക്കോട്: മാധ്യമപ്രവർത്തകൻ അശ്‌റഫ് തൂണേരിയുടെ ‘ലോകം ഖത്തറിൽ ചുറ്റിയ കാലം’ പുസ്തക പ്രകാശനവും ‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററി പ്രദർശനവും ഇന്ന്. തൂണേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പരിപാടി വൈകീട്ട് 4ന് തൂണേരി ഇ. വി.യു. പി സ്കൂളിലാണ് നടക്കുക. പ്രശസ്ത കഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് രചയിതാവിന്റെ ഉമ്മ കുഞ്ഞാമിന ആലിക്കുട്ടിക്ക് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്യും.
‘ബഹുസ്വരതയുടെ സൗന്ദര്യം’ എന്ന വിഷയത്തിൽ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തും. പ്രമുഖ കവിയും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ സംബന്ധിക്കും. കോഴിക്കോട്ടെ തെരുവ് ഗായകൻ ബാബുഭായിയും പങ്കാളി ലതയും ഗാന വിരുന്ന് അവതരിപ്പിക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുക്കും.