കൊച്ചി– ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തീവ്രഹിന്ദുത്വവും ജനാധിപത്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വേടന്‍ പരഞ്ഞു. ഗോത്ര വര്‍ഗം റാപ്പ് ചെയ്യേണ്ടെന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണത്. എന്തിനാണ് റാപ്പ് ചെയ്യുന്നതെന്ന ചോദ്യം തന്നെ ജനാധിപത്യ വിരുദ്ധമാണെന്നും വേടന്‍ പറഞ്ഞു.
ഇത് ഒറ്റപ്പെട്ടൊരു വ്യക്തിക്ക് എതിരെയുള്ള ആരോപണങ്ങളല്ല, അവര്‍ മുന്നോട്ട് വെക്കുന്ന ആശയത്തിനെതിരെയാണെന്നും വേടന്‍ പറഞ്ഞു. തന്നെ വിഘടനവാദിയാക്കാനും പ്രശ്‌നക്കാരനാക്കി ചിത്രീകരിച്ച് മാറ്റി നിര്‍ത്താനും മനപൂര്‍വം ശ്രമിക്കുകയാണ്. കൃത്യമായി നികുതിയടച്ച പണമാണ് തന്റെ കയ്യിലുള്ളത്. ഒരു തീവ്രവാദ ശക്തികളും തനിക്ക് പിന്നിലില്ലെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തിരുന്നു. വേടനെതിരായ പരാമര്‍ശത്തില്‍ ശശികലക്കെതിരെ സി.പി.എം. നേതാവ് പി. ജയരാജന്‍ രംഗത്ത് വന്നു. വര്‍ഗീയ വിഷപ്പാമ്പുകളുടെ വായില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പോലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജന്‍ പറഞ്ഞു.