മാട്ടൂൽ : നൂതന മത്സ്യ കർഷകനുള്ള സംസ്ഥാനത് ഒന്നാം സ്ഥാനം കരസ്തമാക്കിയ കെ കെ മുസ്തഫ ഹാജിയെ തെക്കുമ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
സി സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. കല്യാശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ ആലക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള ഹാജി മാങ്കടവ്, കല്യശ്ശേരി മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി വി അബ്ദുൽ ഖാദർ, സി എഛ് അബ്ദുനാസർ, എം വി പി സുഹൈൽ, ഇ അബ്ദുറഹിമാൻ, കെ പി കുഞ്ഞഹമ്മദ് ഹാജി, അഷ്റഫ് മൗലവി ആശംസകൾ നേർന്നു. ഇ കെ ഇബ്രാഹിം കുട്ടി മെമെന്റോ നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group