കണ്ണൂര്‍ – കണ്ണൂരിലെ പെരുമ്പയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം. 75 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. റഫീഖ് പ്രവാസിയാണ്. ഇന്ന് പുലര്‍ച്ചെ വീട്ടിലുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് വിവരമറിയുന്നത്. റഫീഖിന്റെ ഭാര്യയും മക്കളും റഫീഖിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ചികിത്സയ്ക്കായി വീട്ടില്‍ നിന്ന് മാറിനിന്ന സമയത്തായിരുന്നു വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീട്ടിലുള്ളവരെല്ലാം എല്ലാവരും മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. സ്വര്‍ണം അടങ്ങുന്ന കവര്‍ താഴത്തെ നിലയില്‍ ഒരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ വാതില്‍ തകര്‍ക്കാനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കമ്പിപ്പാരയുമെല്ലാം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group