മലപ്പുറം: നാടിന്റെ കാത്തിരിപ്പും പ്രാര്‍ഥനകളും വിഫലമാക്കി മിന്‍ഹാജ് മോന്‍ മടങ്ങി. കൊണ്ടോട്ടി പുളിക്കല്‍ ചാമപ്പറമ്പ് സ്വദേശി സി.കെ. ശമീറിന്റെ മകന്‍ മിന്‍ഹാജ് (9) നിര്യാതനായി. രക്താര്‍ബുദം ബാധിച്ച് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നാടൊന്നാകെ ഒന്നിച്ചുനിന്നിരുന്നു. അഡ്വ. ഷമീര്‍ കുന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളം നീണ്ട ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. നേരത്തേ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മിന്‍ഹാജ് . മയ്യിത്ത് നാളെ ചാമപ്പറമ്പില്‍ എത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group