കോഴിക്കോട് നവകേരള ബസിന്റെ വാതിലിന് തകരാറില്ലെന്നും എമര്‍ജന്‍സി സ്വിച്ച് യാത്രക്കാരന് അമര്‍ത്തിയതാണ് വാതില്‍ തുറക്കാന്‍ കാരണമെന്നും വിശദീകരണവുമായി ഗതാഗത വകുപ്പ്.
വാതിലിന് മെക്കാനിക്കൽ തകരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ച് അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെത്തിയാണ് വാതിൽ തകരാർ പരിഹരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group