തിരുവനന്തപുരം: വിവാഹം ഉറപ്പിച്ച 19-കാരി ജീവനൊടുക്കിയ നിലയിൽ. നെടുമങ്ങാട് വഞ്ചുവം സ്വദേശിയും വഞ്ചുവം ഐ.ടി.ഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ നമിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നമിതയുമായി വിവാഹമുറപ്പിച്ച സന്ദീപ് രാവിലെ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. സന്ദീപ് മടങ്ങിപ്പോയശേഷം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നമിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം ഉറപ്പിച്ചതെന്ന് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group