മുക്കം: കോഴിക്കോട് മുക്കത്ത് ഹോട്ടൽ കെട്ടിടത്തിൽനിന്നും പെൺകുട്ടി താഴോട്ട് ചാടി. മുക്കത്തിനടുത്ത മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരി പയ്യന്നൂർ സ്വദേശിനിയാണ് കെട്ടിടത്തിൽ നിന്നും ചാടിയത്.
ഹോാട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് കെട്ടിടത്തിൽനിന്നും ചാടാൻ ഇടയാക്കിയതെന്നാണ് പെൺകുട്ടി നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാതി 11 മണിയോടെയാണ് സംഭവം.
വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ പെൺകുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഹോട്ടൽ ഉടമയടക്കം മൂന്നു പേർക്കെതിരെ കേസെടുത്തതായി മുക്കം പോലീസ് പറഞ്ഞു. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.