Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • തബൂക്കിൽ അനധികൃത മത്സ്യബന്ധനം: ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; അതിർത്തി സുരക്ഷ കർശനമാക്കി സൗദി
    • കുട്ടികളുടെ ബൗദ്ധിക വികാസം; ആപ്പുകൾ അവതരിപ്പിച്ച് ജ്യുവൽ സെന്‍റർ
    • നേരിടുന്ന അനീതിക്കെതിരെ പോരാടുന്ന സംഘടനയാണ് ഹമാസ് ; സജി മാർക്കോസ്
    • ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ധാരണ
    • സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തോൽവിയേക്കാൾ ഭീകരം! വയനാട്ടിൽ 170-ലേറെ ബൂത്തുകളിൽ ഇടതുപക്ഷം ബി.ജെ.പിക്കും പിറകിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • പ്രിയങ്കാ ഗാന്ധിക്കെതിരെ മിന്നും പോരിനെത്തിയ ഇടതുപക്ഷത്തിന് ബി.ജെ.പിയിൽനിന്നും അപ്രതീക്ഷിത തിരിച്ചടി

    കൽപ്പറ്റ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ പടവെട്ടി മികച്ച പ്രകടനം പുറത്തെടുക്കാനെത്തിയ ഇടതുപക്ഷം വയനാട്ടിലെ പല ബൂത്തുകളിലും ബി.ജെ.പിക്കും പിറകിലെന്ന് കണക്കുകൾ. പ്രിയങ്കയുടെ മിന്നും പടയോട്ടത്തെ തൊടാനായില്ലെന്നു മാത്രമല്ല, താരതമ്യേന വളരെ ജൂനിയറായ ബി.ജെ.പിയുടെ പുതുമുഖം കോഴിക്കോട് നിന്നുള്ള നവ്യ ഹരിദാസിനേക്കാളും കുറഞ്ഞ വോട്ടുകളെ സി.പി.ഐയുടെ മുതിർന്ന നേതാവായ സത്യൻ മൊകേരിക്കു പലേടത്തും നേടാനായുള്ളൂവെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.

    വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലെ 170-ലേറെ ബൂത്തുകളിൽ ബി.ജെ.പിക്കും പിറകിലാണ് ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷി കൂടിയായ സി.പി.ഐയുടെ സ്ഥാനം. ഇത് പാർട്ടിക്കകത്തും ഇടതു മുന്നണിയിലും വൻ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. കൂറ്റൻ തോൽവിയേക്കാളും വലിയ മാനക്കേടാണ് പുതിയ കണക്കുകളെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളായ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ എൽ ഡി എഫിന് കനത്ത വോട്ടുചോർച്ചയാണുണ്ടായത്. ഈ തിരിച്ചടിയിൽ കനത്ത നിരാശയിലാണ് ഇടത് നേതൃത്വം. സത്യൻ മൊകേരിയെ പോലുള്ള ഒരു മുതിർന്ന നേതാവിനെ അപമാനിക്കുംവിധത്തിലാണ് കാര്യങ്ങളുള്ളത്.

    ബത്തേരിയിലെ 97 ബൂത്തുകളിൽ ബി ജെ പിക്ക് പിറകിലാണ് സത്യൻ മൊകേരിയുടെ സ്ഥാനം. മാനന്തവാടിയിൽ 39-ഉം കൽപ്പറ്റയിൽ 35-ഉം ബൂത്തുകളിലും ബി.ജെപിക്കും താഴെ മൂന്നാംസ്ഥാനത്താണ് ഇടതുപക്ഷമുള്ളത്. വോട്ടിൽ ഇത്രമാത്രം പിറകിൽ പോയത് ഇടത് കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ ശക്തിക്ഷയം പാർട്ടിയിലും മുന്നണിക്കകത്തും കടുത്ത അസ്വസ്ഥതകളാണ് ഉയർത്തുന്നത്. ഇതേച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ പുകയുകയാണ് ഇടത് ക്യാമ്പ്.

    ആകെയുള്ള 578 ബൂത്തുകളിൽ 561-ലും യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയ്ക്കാണ് ലീഡ്. ബാക്കി 17-ൽ 13 ബൂത്തുകളിൽ എൽ.ഡി.എഫിലെ സത്യൻ മൊകേരിയും നാലിടങ്ങളിൽ എൻ.ഡി.എയുടെ നവ്യാ ഹരിദാസും ഒന്നാമതെത്തി.

    മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലും പ്രിയങ്കാ ഗാന്ധിയ്ക്കാണ് നേട്ടമുണ്ടായത്. എൽ.ഡി.എഫ് ശക്തികേന്ദ്രമായ മന്ത്രിയുടെ തിരുനെല്ലി പഞ്ചായത്തിലും യു.ഡി.എഫിനാണ് ലീഡ്. 241 വോട്ടിന്റെ ലീഡാണ് ഇവിടെ പ്രിയങ്കാ ഗാന്ധി നേടിയത്.

    മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ എൻ ഡി എ രണ്ടാം സ്ഥാനത്താണ്. ബത്തേരി നഗരസഭയിൽ കഴിഞ്ഞ തവണ അഞ്ച് ബൂത്തുകളിൽ മാത്രം രണ്ടാം സ്ഥാനത്തായിരുന്ന എൻ.ഡി.എയ്ക്ക് ഇത്തവണ നവ്യയിലൂടെ 14 ബൂത്തുകളിലേക്ക് രണ്ടാമത് എത്താനായതും വേരോട്ടം പ്രകടമാക്കുന്നു. സംഘപരിവാർ വോട്ടിനപ്പുറം പല സ്ഥലങ്ങളിലും സഭാ വോട്ടുകളും നേടാൻ ബി.ജെ.പിക്ക് സാധിച്ചുവെന്നാണ് വിലയിരുത്തൽ.

    രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ 71616 വോട്ടുകൾ കുറഞ്ഞതിന് പുറമെ, ബൂത്തുകളിൽ ബി.ജെ.പിയ്ക്കും പിറകിലേക്കു കൂപ്പുകുത്തിയത് തീർത്തും അപ്രതീക്ഷിതമാണെന്നും എല്ലാം ഇഴപിരിച്ച് പരിശോധിച്ച് തുടർ നടപടികൾ ഉണ്ടാകുമെന്നുമാണ് നേതാക്കൾ പറയുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP LDF wayanad by election
    Latest News
    തബൂക്കിൽ അനധികൃത മത്സ്യബന്ധനം: ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; അതിർത്തി സുരക്ഷ കർശനമാക്കി സൗദി
    07/10/2025
    കുട്ടികളുടെ ബൗദ്ധിക വികാസം; ആപ്പുകൾ അവതരിപ്പിച്ച് ജ്യുവൽ സെന്‍റർ
    07/10/2025
    നേരിടുന്ന അനീതിക്കെതിരെ പോരാടുന്ന സംഘടനയാണ് ഹമാസ് ; സജി മാർക്കോസ്
    07/10/2025
    ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ധാരണ
    07/10/2025
    സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു
    07/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.