തിരുവനന്തപുരം– മെഡിക്കൽ കോളേജിൽ നിന്നും കാണാതെപോയെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞ ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തന്നെ കണ്ടെത്തി. 12 ലക്ഷം വിലവരുന്ന ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണമാണ് കണ്ടെത്തിയത്. ഈ ഉപകരണം യൂറോളജിവിഭാഗത്തിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു.
സർക്കാർ സംവിധാനത്തിലെ തകരാർ ചൂണ്ടി കാണിച്ച് ഡോ.ഹാരിസ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്‌ധസമിതിയായിരുന്നു ഉപകരണത്തിന്റെ ചെറിയ ഒരു ഭാഗം കാണാനില്ലെന്ന് അറിയിച്ചത്. ഉപകരണം തിയേറ്ററിലുണ്ടോ എന്ന് നേരിട്ടുപരിശോധിക്കാതെയായിരുന്നു സമിതിയുടെ തുറന്നുപറച്ചിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group